Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു.
15/06/2020

തലയോലപ്പറമ്പ്: കോവിഡിനെ തുടര്‍ന്ന് ദുരിതത്തിലായ വെള്ളൂര്‍, ഇറുമ്പയം എച്ച്.എന്‍.എല്‍ മേഖലയിലെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് വെള്ളൂര്‍ മേഖല ഡ്രൈവേഴ്‌സ് യൂണിയന്റെ (ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ കുര്യാക്കോസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ആര്‍ ഷാജി, കെ.വി ജോണ്‍, ഗംഗാധരന്‍ നായര്‍, സി.ജി ബിനു, പോള്‍ സെബാസ്റ്റിയന്‍, പി.എ പീതാംബരന്‍, കെ.ആര്‍ ശശി, പി.ആര്‍ സുരേഷ്, കെ.എ മനോജ്, വി.എസ് വിദ്യാസാഗര്‍, സുരേഷ് ടി, സാബു മൂത്തേടന്‍, പി.ആര്‍ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.