Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടിവെള്ള പൈപ്പ് ലൈനിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു.
13/06/2020
ചെമ്പ് ഗ്രാമപഞ്ചായത്തില്‍ നീര്‍പ്പാറ മുതല്‍ ചാലുങ്കല്‍ വരെ സ്ഥാപിക്കുന്ന കുടിവെള്ള പൈപ്പ് ലൈനിന്റെ നിര്‍മ്മാണ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

 

തലയോലപ്പറമ്പ്: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍പ്പെടുത്തി 48 ലക്ഷം രൂപ ചെലവഴിച്ച് ചെമ്പ് ഗ്രാമപഞ്ചായത്തില്‍ നീര്‍പ്പാറ മുതല്‍ ചാലുങ്കല്‍ വരെ സ്ഥാപിക്കുന്ന കുടിവെള്ള പൈപ്പ് ലൈനിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു. സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ സനല്‍കുമാര്‍, കെ.ആര്‍ ചിത്രലേഖ, ജി.ഷീബ, പ്രേമദാസന്‍, സീന ബിജു, രമേശന്‍, വേണുഗോപാല്‍, ലത ബൈജു, ടി.സി ഷണ്‍മുഖന്‍, വി.കെ പുഷ്‌കരന്‍, ബെപ്പിച്ചന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.