ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു.
13/06/2020
വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്ത് മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി രണ്ടുലക്ഷം രൂപയുടെ ഫര്‍ണിച്ചറുകള്‍ വാങ്ങി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലത അശോകന് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ സനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സീന ബിജു, ആശ ബാബു, ലതാ ബൈജു, റെജി മേച്ചേരി, ഫിഷറീസ് സബ് ഇന്‍സ്പെക്ടര്‍ മെറിറ്റ് കുര്യന്, പഞ്ചായത്ത് അസി.സെക്രട്ടറി എന്‍.അനൂപ് എന്നിവര്‍ പങ്കെടുത്തു.