Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഇ.ഡി ടി.വി വാങ്ങി നല്‍കി
12/06/2020
വെസ്റ്റ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അഭിജിത്തിന് നഗരസഭ 21-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ എല്‍.ഇ.ഡി. ടി.വി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അഭിജിത്തിന് കൈമാറുന്നു.

വൈക്കം: ഓണ്‍ലൈന്‍ പഠനസൗകര്യം വഴിമുട്ടുമോ എന്ന ആശങ്കയില്‍ കഴിഞ്ഞ വെസ്റ്റ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അഭിജിത്തിന് നഗരസഭ 21-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി എല്‍.ഇ.ഡി ടി.വി വാങ്ങി നല്‍കി. ടി.വി വാങ്ങാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുകയായിരുന്നു ഇടപ്പറമ്പില്‍ ഉദയന്റെയും ജിജിയുടെയും മകന്‍ അഭിജിത്ത്. രോഗം മൂലം ചികിത്സയില്‍ കഴിയുന്ന ഉദയന് മകന്റെ പഠനത്തിനായി ടി.വി വാങ്ങിക്കൊടുക്കാന്‍ മാര്‍ഗ്ഗമില്ലായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അഭിജിത്തിന് ടി.വി കൈമാറി. ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പ്രീത രാജേഷ്, ഇടവട്ടം ജയകുമാര്‍, ബി.ചന്ദ്രശേഖരന്‍, വി.അനൂപ്, എം.ടി അനില്‍കുമാര്‍, വൈക്കം ജയന്‍, സന്തോഷ് ചക്കനാടന്‍, കെ.എന്‍ ദേവരാജന്‍, ബി.ബാബു, പി.ഡി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.