Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
12/06/2020
പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സി യുവജനവിഭാഗം റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ഹെഡ്‌പോസ്‌റ്റോഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഐ.എന്‍.ടി.യൂ.സി സംസ്ഥാന കമ്മിറ്റിയംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച് ഐ.എന്‍.ടി.യൂ.സി യുവജനവിഭാഗം റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ഹെഡ്‌പോസ്‌റ്റോഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം പി.വി പ്രസാദ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. യുവജനവിഭാഗം പ്രസിഡന്റ് ശ്രീരാജ് ഇരുമ്പേപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.മനോജ്, സന്തോഷ് ചക്കനാടന്‍, വര്‍ഗ്ഗീസ് പുത്തന്‍ചിറ, ശരത് ശശി, അക്ഷയ് കുന്നത്തറ, വൈക്കം ജയന്‍, മോഹനന്‍ തോട്ടുപുറം എന്നിവര്‍ പ്രസംഗിച്ചു.