Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ 26-ാം വാര്‍ഡിലെ കാരയില്‍ പാടശേഖരത്തെ അഞ്ചേക്കര്‍ സ്ഥലത്ത് നെല്‍കൃഷി നടത്താന്‍ പദ്ധതി.
12/06/2020
നഗരസഭയുടെയും കൃഷിഭവന്റെയും താലൂക്ക് ഫാമിംഗ് ആന്റ് മാര്‍ക്കറ്റിംഗ് സഹകരണസംഘത്തിന്റെയും നേതൃത്വത്തില്‍ തരിശായി കിടന്ന കാരയില്‍ പാശേഖരത്ത് കൃഷിയിറക്കുന്നതിനുള്ള നിലമൊരുക്കല്‍ നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ 26-ാം വാര്‍ഡിലെ കാരയില്‍ പാടശേഖരത്തെ അഞ്ചേക്കര്‍ സ്ഥലത്ത് നെല്‍കൃഷി നടത്താന്‍ പദ്ധതി. വൈക്കം നഗരസഭ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, വൈക്കം കൃഷിഭവന്‍, വൈക്കം താലൂക്ക് ഫാമിംഗ് ആന്റ് മാര്‍ക്കറ്റിംഗ് സഹകരണസംഘം എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ഇറക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയില്‍ പാശേഖരം ശുചീകരിക്കും. വിത്തും വളവും ജൈവകീടനാശിനിയും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും നല്‍കും. നിലമൊരുക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ നിവര്‍വഹിച്ചു. പാടശേഖരം കൃഷി യോഗ്യമാക്കി വര്‍ഷകൃഷിക്ക് വിത്തുപാകാനാണ് പരിപാടി. സംഘം പ്രസിഡന്റ് പി.സോമന്‍പിള്ള, അസി.കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി, കൗണ്‍സിലര്‍മാരായ എം.ടി അനില്‍കുമാര്‍, ബിജിനി പ്രകാശന്‍, സംഘം ഭാരവാഹികളായ ചന്ദ്രബാബു എടാടന്‍, കെ.പി അശോകന്‍, കെ.രമേശന്‍, കെ.കെ സചിവോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.