മിനി സിവില്‍ സ്റ്റേഷന്റെ മട്ടുപ്പാവില്‍ പച്ചക്കറി കൃഷി ആരംഭിച്ചു.
12/06/2020
ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈക്കം മിനി സിവില്‍ സ്റ്റേഷന്റെ മട്ടുപ്പാവില്‍ ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.
വൈക്കം: കേരള സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈക്കം മിനി സിവില്‍ സ്റ്റേഷന്റെ മട്ടുപ്പാവില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. വൈക്കം തഹസിദാര്‍ എസ്.ശ്രീജിത്ത്, എല്‍.ആര് തഹസില്‍ദാര്‍ പി.സജി, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം എസ്.പി സുമോദ്, കൗണ്‍സില്‍ അംഗം ആര്.സുരേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി ദേവസ്യ, എന്‍.സുദേവന്, മേഖല പ്രസിഡന്റ് ഷീല ഇബ്രാഹിം, സെക്രട്ടറി എം.രാംദാസ്, പ്രീതി പ്രഹ്ലാദ്, പി.ആര് ശ്യാംരാജ്, കെ.വി ഉദയന്‍ എന്നിവര്‍ പ്രസംഗിച്ചു.