Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നാക്‌സ് ചലഞ്ച് നടത്തി ഓണ്‍ലൈന്‍ വിദ്യാഭ്യാസം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി വാങ്ങി നല്‍കി എ.ഐ.വൈ.എഫ്.
12/06/2020
എ.ഐ.വൈ.എഫ് തലയോലപ്പറമ്പ് മേഖലാ കമ്മിറ്റി സ്‌നാക്‌സ് ചലഞ്ച് നടത്തി സമാഹരിച്ച പണം ഉപയോഗിച്ച് വാങ്ങിയ ടി.വി ഓണ്‍ലൈന്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥിക്ക് കൈമാറുന്നു.

തലയോലപ്പറമ്പ്: സ്‌നാക്‌സ് ചലഞ്ച് നടത്തി ഓണ്‍ലൈന്‍ വിദ്യാഭ്യാസം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി വാങ്ങി നല്‍കി എ.ഐ.വൈ.എഫ്. വീടുകളില്‍ ചിപ്‌സ് വിതരണം ചെയ്താണ് ഏഴിലും ഒന്‍പതിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ടി.വി വാങ്ങിന്നതിനായി എ.ഐ.വൈ.എഫ് തലയോലപ്പറമ്പ് മേഖല കമ്മിറ്റി ഫണ്ട് സമാഹരിച്ചത്. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ്, പി.കെ രാധാകൃഷ്ണന്‍, മാത്യൂസ് ദേവസ്യ, ജിഷ്ണു സുരേന്ദ്രന്‍, ജയ്‌മോന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.