Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി യൂത്ത് കോണ്‍ഗ്രസ്‌
12/06/2020

തലയോലപ്പറമ്പ്: ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പഠിക്കാന്‍ മാര്‍ഗ്ഗമില്ലാതെ വിഷമിക്കുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് കൈത്താങ്ങായി. യൂത്ത് കോണ്‍ഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് പഞ്ചായത്ത് 11-ാം വാര്‍ഡിലെ എസ്.സി കോളനിയിലെ ക്മ്മ്യൂണിറ്റി ഹാളില്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠന സൗകര്യത്തിന് വേണ്ടി കെ.എസ്.യൂ ഡി.ബി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടുകൂടി എല്‍.ഇ.ഡി ടി.വി യും കേബിള്‍ കണക്ഷനും സജ്ജ്മാക്കി നല്‍കി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ പ്രകാശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന് ടി.വി കൈമാറി ഉദ്്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി സിബിച്ചന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.ടി ജെയിംസ്, ഡി.സി.സി സെക്രട്ടറി പി.വി പ്രസാദ്, ധനു ജി നായര്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ ഷാജി, കൃഷ്ണകുമാര്‍, വിജയമ്മ ബാബു, ജോര്‍ജ്ജുകുട്ടി, വര്‍ഗീസ് പുത്തന്‍ചിറ, ഉണ്ണികൃഷ്ണന്‍ നായര്‍, മോനു ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.