Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
09/06/2020
സി.പി.ഐ നേതൃത്വത്തില്‍ ടി.വി പുരം പഞ്ചായത്ത് പടിക്കല്‍ നടത്തിയ ധര്‍ണ്ണ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവര്‍ത്തനം പഞ്ചായത്ത് പ്രസിഡന്റ് അകാരണമായി നിര്‍ത്തിവെപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് സി.പി.ഐ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ ധര്‍ണ്ണ നടത്തി. കഴിഞ്ഞ ദിവസമാണ് ഹൈമാസ്റ്റ് സ്ഥാപിക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചത്. 2019-ല്‍ പഞ്ചായത്ത് ഭരണസമിതി ഐക്യകണ്‌ഠേന അംഗീകരിച്ച് തീരുമാനം എം.എല്‍.എ യ്ക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചിടങ്ങളിലായി ലൈറ്റ് സ്ഥാപിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു തീരുമാനമില്ല എന്ന വ്യാജപ്രചാരണം നടത്തിയാണ് നിര്‍മാണജോലികള്‍ നിര്‍ത്തിവെപ്പിച്ചത്. പ്രസിഡന്റിന്റെ നടപടിക്കെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എം.എസ് രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.വി പുരം സൗത്ത് ലോക്കല്‍ സെക്രട്ടറി ബി.സദാനന്ദന്‍, വി.കെ അനില്‍കുമാര്‍, എസ്.ബിജു, പി.ആര്‍ നടരാജപ്പണിക്കര്‍, ഷീലാ സുരേശന്‍, കെ.ചന്ദ്രമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.