Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ ഇന്നു മുതല്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നടത്താം
09/06/2020

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഇന്നു മുതല്‍ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിച്ച് ദര്‍ശനം നടത്താം. പ്രധാന കവാടമായ കിഴക്കേഗോപുര നടയിലൂടെ മാത്രം ക്ഷേത്രത്തില്‍ പ്രവേശിക്കാം. രാവിലെ അഞ്ചുമുതല്‍ 9.45 വരെയും വൈകിട്ട് അഞ്ചു മുതല്‍ 7.30 വരെയുമാണ് ദര്‍ശനസമയം. ചൊവ്വാ, വെള്ളി ദിവസങ്ങളില്‍ രാവിലെ അഞ്ചു മുതല്‍ 11 വരെയും വൈകിട്ട് അഞ്ചു മുതല്‍ രാത്രി എട്ടുവരെയും ദര്‍ശനം നടത്താം. ക്ഷേത്രത്തില്‍ വരുന്ന ഭക്തജനങ്ങള്‍ രജിസ്റ്ററില്‍ പേര് രേഖപ്പെടുത്തണം. പ്രതിരോധ സൗകര്യങ്ങള്‍ ക്ഷേത്രനടയില്‍ ഒരുക്കിയിട്ടുണ്ട്.