Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്ഷണശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി.
21/03/2016

നഗരസഭ ആരോഗ്യവകുപ്പ് നഗരത്തിലെ വിവിധ ഭക്ഷണശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍പോലും ഇതില്‍ ഉണ്ടായിരുന്നു. ബീഫ് ഫ്രൈ, കൂന്തല്‍, ചിക്കന്‍ ഫ്രൈ, മീന്‍കറി, ചോറ്, കപ്പ എന്നിവയാണ് പിടിച്ചെടുത്തത്. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.മണികണ്ഠന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പ്രസന്നന്‍, സെക്രട്ടറി എസ്.ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ പിടികൂടിയ ഹോട്ടലുകളുടെയോ കള്ള് ഷാപ്പുകളുടെയോ മററ് വിവരങ്ങള്‍ പുറത്തുപറയുവാന്‍ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല. ഇത് പലപ്പോഴും തുടര്‍നടപടികള്‍ വഴിപാടാക്കുന്നു. കാലങ്ങളായി നഗരസഭ ആരോഗ്യവകുപ്പ് പരിശോധനയില്‍ കുടുങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുവാന്‍ മടിക്കുന്നതാണ് ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുവാന്‍ വീണ്ടും ഇടയാക്കുന്നത്. ഒരു തവണ റെയ്ഡില്‍ കുടുങ്ങുന്ന ഹോട്ടലുകള്‍ തന്നെ മാസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും നടത്തുന്ന പരിശോധനയില്‍ പിടിക്കപ്പെടുന്നു. ഇവിടെയെല്ലാം നിഴലിക്കുന്നത് ആരോഗ്യവകുപ്പിന്റെ കൃത്യനിര്‍വഹണത്തിലെ വീഴ്ചകളാണ്. നടപടികള്‍ പിഴയിലൊടുക്കാതെ വൃത്തിഹീനമായ അവസ്ഥക്ക് പരിഹാരം ഉണ്ടാക്കുന്നതുവരെ അടച്ചിടണമെന്നതാണ് ജനങ്ങളുടെ ആവശ്യം.