Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഫൊറോനയിലെ പള്ളികള്‍ തുറക്കുന്നത് സംബന്ധിച്ച് അതിരൂപതയില്‍ നിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫൊറോന പള്ളി വികാരി
09/06/2020

വൈക്കം: എറണാകുളം -അങ്കമാലി അതിരൂപതയില്‍പ്പെട്ട വൈക്കം ഫൊറോനയിലെ പള്ളികള്‍ തുറക്കുന്നത് സംബന്ധിച്ച് അതിരൂപതയില്‍ നിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫൊറോന പള്ളി വികാരി ഫാ.ജോസഫ് തെക്കിനേനും വൈക്കം ടൗണ്‍ നടേല്‍പ്പള്ളി വികാരി ഫാ.ബെന്നി പാറേക്കാട്ടിലും അറിയിച്ചു. പള്ളികള്‍ തുറന്ന് ആരാധന നടത്താനുള്ള തീരുമാനങ്ങള്‍ ഉടനെയുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഓരോ പള്ളികളിലും മുന്നൊരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ കീഴില്‍ 19 ഇടവക പള്ളികളാണൂള്ളത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം 78 ദിവസമായി അടഞ്ഞു കിടക്കുന്ന പള്ളികള്‍ അണുവിമുക്തമാക്കി. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഇന്നു പള്ളികള്‍ തുറക്കുമെന്നുള്ള പ്രചാരണം ഉണ്ടായെങ്കിലും ഇതു സംബന്ധിച്ച് വ്യക്തമായ അറിയിപ്പുകളൊന്നും അതിരൂപതയില്‍ നിന്നും ലഭിച്ചിട്ടില്ല.