Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്കിലെ മുസ്‌ലിം പള്ളികള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന നിലപാടുമായി വൈക്കത്തെ മഹല്ല് കമ്മിറ്റികള്‍.
09/06/2020

വൈക്കം: താലൂക്കിലെ മുസ്‌ലിം പള്ളികള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന നിലപാടുമായി വൈക്കത്തെ മഹല്ല് കമ്മിറ്റികള്‍. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ശേഷം മാത്രം പള്ളികള്‍ തുറക്കുന്ന കാര്യം ആലോചിക്കാനാണ് ഓരോ മഹല്ല കമ്മിറ്റികളും യോഗം ചേര്‍ന്നെടുത്ത തീരുമാനം. താലൂക്ക് മഹല്ല് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ജൂണ്‍ 30 വരെ പള്ളികളില്‍ നിലവിലുള്ളതുപോലെ ബാങ്ക് വിളികള്‍ മാത്രമാക്കി വീടുകളില്‍ നമസ്‌കാരം നിര്‍വഹിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ആരാധനയ്ക്കായി എത്തുന്നവരില്‍ യാത്രക്കാരും അപരിചിതരുമുണ്ടാകും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉറപ്പുവരുത്താന്‍ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.