Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹാന്‍ഡ് വാഷ് സംവിധാനം ഒരുക്കി.
21/03/2020
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കാളിയമ്മനട ക്ഷേത്രത്തില്‍ സ്ഥാപിച്ച ഹാന്‍ഡ് വാഷ് കോര്‍ണര്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അംബരീഷ് ജി വാസു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മീനഭരണി ഉത്സവം ആഘോഷിക്കുന്ന തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഭക്തജനങ്ങള്‍ക്കായി ഹാന്‍ഡ് വാഷ് സംവിധാനം ഒരുക്കി. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അംബരീഷ് ജി വാസു ഉദ്ഘാടനം ചെയ്തു. എസ്.ഐ ബിജു ജോസഫ്, അഗ്നിശമന സ്റ്റേഷന്‍ ഓഫീസര്‍ ടി.ഷാജികുമാര്‍, എഫ്.ആര്‍.ഒ രാധാകൃഷ്ണന്‍ നായര്‍, നഗരസഭാ പ്രതിപക്ഷ നേതാവ് എം.ടി അനില്‍കുമാര്‍, ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമന്‍, സെക്രട്ടറി നടരാജന്‍ ആചാരി, മാനേജര്‍ പി.ആര്‍ രാജു, ഇല്ലിക്കല്‍ രാധാകൃഷ്ണന്‍, ജയന്‍, ധനഞ്ജയന്‍, അമ്മിണി ശശി എന്നിവര്‍ പങ്കെടുത്തു.