Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹൃദയ ജാഗ്രതദിനം സംഘടിപ്പിച്ചു
21/03/2020
അച്ചിനകം ബസ് സ്റ്റോപ്പിന് സമീപം തയ്യാറാക്കിയ കൈകഴുകുന്നതിനുള്ള സംവിധാനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗങ്ങളായ സോജി ജോര്‍ജ്ജ്, ശാലിനി ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.

വൈക്കം: ബ്രേക്ക് ദ ചെയിന്‍, ജനത കര്‍ഫ്യൂ എന്നിവയുടെ വ്യാപക പ്രചാരണത്തിന്റെ ഭാഗമായി അച്ചിനകം പള്ളിയുടെ സഹകരണത്തോടെ എറണാകുളം -അങ്കമാലി അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ സംഘടിപ്പിച്ച ജാഗ്രതദിനത്തോടനുബന്ധിച്ച് വെച്ചൂര്‍ അച്ചിനകം ബസ് സ്‌റ്റോപ്പിന് സമീപം തയ്യാറാക്കിയ കൈകഴുകുന്നതിനും സാനിറൈസര്‍ ഉപയോഗിക്കുന്നതിനുമുള്ള സൗകര്യം ഗ്രാമപഞ്ചായത്തംഗങ്ങളായ സോജി ജോര്‍ജ്ജ്, ശാലിനി ബാബു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.സനു പുതുശ്ശേരി, അച്ചിനകം എസ്.എന്‍.ഡി.പി ശാഖായോഗം പ്രസിഡന്റ് വി.കെ സുഗുണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രഭാസുതന്‍, ഡോ.സിസ്റ്റര്‍ ജോസ് മരിയ, കൈക്കാരന്‍ സജി വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു. എറണാകുളം, കോട്ടയം, ആലപ്പുഴ, ത്രിശ്ശൂര്‍ ജില്ലകളിലായി അതിരൂപതാതിര്‍ത്തിയിലെ മുന്നൂറ്റമ്പതോളം ഇടവകകളുടെ ആഭിമുഖ്യത്തില്‍ ആയിരത്തിലേറെ കേന്ദ്രങ്ങളില്‍ കൈകഴുകുന്നതിനും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനുമുള്ള ഹബുകള്‍ സഹൃദയ ജാഗ്രതാ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു കഴിഞ്ഞതായി സഹൃദയ ഡയറക്ടര്‍ ഫാ.ജോസഫ് കൊളുത്തുവെള്ളിന്‍ പറഞ്ഞു. രോഗപ്രതിരോധത്തെക്കുറിച്ചുള്ള നോട്ടീസുകളും പൊതുജന സേവനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മാസ്‌കുകളും സഹൃദയ വിതരണം ചെയ്യുന്നുണ്ട്.