Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ നാലു ഗോപുരനടകളിലും ഹാന്‍ഡ് വാഷ് സെന്ററുകള്‍ സ്ഥാപിച്ചു.
21/03/2020
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഒരുക്കിയ കൈകഴുകല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡി.വൈ.എസ്പി. സി.ജി സനല്‍കുമാര്‍ നിര്‍വഹിക്കുന്നു.

വൈക്കം: കോവിഡ് - 19 വ്യാപനത്തെ പ്രതിരോധിക്കാന്‍ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ നാലു ഗോപുരനടകളിലും ഹാന്‍ഡ് വാഷ് സെന്ററുകള്‍ സ്ഥാപിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈക്കം ഡി.വൈ.എസ്.പി സി.ജി സനല്‍കുമാര്‍ നിര്‍വഹിച്ചു. നഗരസഭയുടെയും വൈക്കം പോലീസിന്റെയും സഹകരണത്തോടെ ദേവസ്വത്തിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിലാണ് കൈ കഴുകുന്നതിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. നഗരസഭാ ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ബി.എസ് ശ്രീകുമാര്‍, അസി. കമ്മീഷണര്‍ ജി.ജി മധു, അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ ഡി.ജയകുമാര്‍, ഹെഡ് അക്കൗണ്ടന്റ് അശോകന്‍, കൗണ്‍സിലര്‍മാരായ ജി.ശ്രീകുമാരന്‍ നായര്‍, അംബരിഷ് ജി.വാസു, ഹരിദാസന്‍ നായര്‍, എം.ടി അനില്‍കുമാര്‍, ഉപദേശക സമിതി സെക്രട്ടറി പി.എം സന്തോഷ് കുമാര്‍, വി.ബി രാജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.