Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് - 19 വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനം
21/03/2020

വൈക്കം: കോവിഡ് - 19 വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരത്തില്‍ കൂടുതലായി ജനങ്ങള്‍ കേന്ദ്രീകരിക്കുന്ന മുന്‍സിപ്പല്‍ പാര്‍ക്ക് ഇന്നു മുതല്‍ 31 വരെ താല്‍ക്കാലികമായി അടച്ചിടും. കായലോര ബീച്ചില്‍ ജനങ്ങളുടെ കേന്ദ്രീകരണം തടയുന്നതിന് പോലീസിന് നിര്‍ദേശം നല്‍കും. വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ആശാ വര്‍ക്കര്‍, അംഗന്‍വാടി വര്‍ക്കര്‍, സി.ഡി.എസ് പ്രതിനിധി, വാര്‍ഡ് വികസനസമിതി കണ്‍വീനര്‍, യുവജന പ്രവര്‍ത്തകന്‍, പോലീസ് ഉദ്യോഗസ്ഥന്‍, റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് കമ്മിറ്റി ചേരുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തീരുമാനിച്ചു. നഗരസഭ പരിധിക്കുള്ളില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം നടത്തി ആവശ്യമായ ബോധവല്‍ക്കരണം നല്‍കും. എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കൈകള്‍ വൃത്തിയാക്കുന്നതിനുള്ള സാനിട്ടേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കും. കോവിഡ് - 19മായി ബന്ധപ്പെട്ട് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തി. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മുഴുവന്‍ വാര്‍ഡുകളിലും തുടര്‍ന്നും മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണം നടത്തുന്നതിനും തീരുമാനിച്ചു. ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു.