Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശം പാലിക്കാതെ നാട്ടില്‍ കറങ്ങി നടന്ന 48കാരനെതിരെ പോലീസ് കേസ് എടുത്തു.
21/03/2020

വൈക്കം: വിദേശത്തുനിന്നും നാട്ടിലെത്തി ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശം പാലിക്കാതെ നാട്ടില്‍ കറങ്ങി നടന്ന 48കാരനെതിരെ പോലീസ് കേസ് എടുത്തു. മൂത്തേടത്തുകാവ് പാലുവിരുത്തില്‍ പി.ആര്‍ ബിജുമോനെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ ഒന്‍പതിന് ആണ് ബിജുമോന്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തിയത്. വീട്ടില്‍ നിന്നും പുറത്തിറങ്ങി നടക്കരുതെന്ന് ടി.വി പുരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജിത്ത്, ജെ.എച്ച്.ഐ കൃഷ്ണകുമാര്‍, ജനമൈത്രി പോലീസിലെ സെബാസ്റ്റ്യന്‍ ജോര്‍ജ്, സിന്ധു കെ.ഹരിദാസ് എന്നിവര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുലംഘിച്ച് ഇയാള്‍ കറങ്ങി നടക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ തുടര്‍ന്നാണ് കേസ് എടുത്തതെന്ന് വൈക്കം സി.ഐ എസ്.പ്രദീപ് അറിയിച്ചു.