Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയന്ത്രണം ലംഘിച്ചതിന് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിക്ക് പോലീസ് നോട്ടീസ് നല്‍കി.
21/03/2020

തലയോലപ്പറമ്പ്: കോവിഡ് - 19 വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും ഏര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിച്ചതിന് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിക്ക് പോലീസ് നോട്ടീസ് നല്‍കി. പള്ളി വികാരി ഫാ. വര്‍ഗീസ് ചെരപ്പറമ്പിലിനാണ് തലയോലപ്പറമ്പ് പോലീസ് സി.ഐ ജെര്‍ലിന്‍ വി.സ്‌കറിയ നോട്ടീസ് നല്‍കിയത്. ഇന്നലെ രാവിലെ പള്ളിയില്‍ സംഘടിപ്പിച്ച വിശുദ്ധ കുര്‍ബാന ചടങ്ങില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തേക്കാളധികം ആളുകള്‍ പങ്കെടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ക്രിമിനല്‍, പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് നോട്ടീസില്‍ പറയുന്നു. അതേസമയം വെള്ളിയാഴ്ച കുര്‍ബാനയ്ക്ക് അനുവദിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയിരുന്നുവെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളിയില്‍ വിശുദ്ധ കുര്‍ബാന ഉള്‍പ്പടെയുള്ള പൊതുചടങ്ങുകള്‍ ഉണ്ടായിരിക്കില്ലെന്ന് വികാരി അറിയിച്ചു.