Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെരിഫിക്കേഷനായി രേഖകള്‍ ഹാജരാക്കണം
21/03/2020

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ബാങ്ക് അക്കൗണ്ട് ഹാജരാക്കിയവര്‍ വെരിഫിക്കേഷനായി രേഖകള്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അര്‍ഹരായ ഗുണഭോക്താക്കള്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വേതനവിതരണ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനല്‍ സഹിതം 23നും 24നുമായി പഞ്ചായത്തില്‍ നേരിട്ട് ഹാജരായി വെരിഫിക്കേഷന്‍ നടത്തണം.

വെള്ളൂര്‍: ഗ്രാമപഞ്ചായത്തില്‍നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ ആധാറിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും കോപ്പി സമര്‍പ്പിച്ചിട്ടുളളവര്‍ വെരിഫിക്കേഷനുവേണ്ടി റേഷന്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവ സഹിതം 23നു വൈകിട്ട് നാലിന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ ഹാജകാരണമെന്ന് സെക്രട്ടറി അറിയിച്ചു.