Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ദ്ധരണ രോഗികള്‍ക്ക് മുട്ട, പാല്‍ വിതരണം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ച 14 ലക്ഷം രൂപ പാഴായിപ്പോയതായി പരാതി.
21/03/2016

താലൂക്ക് ആശുപത്രി അധികാരികളുടെ പിടിപ്പുകേട് കാരണം നിര്‍ദ്ധരണ രോഗികള്‍ക്ക് മുട്ട, പാല്‍ വിതരണം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ച 14 ലക്ഷം രൂപ പാഴായിപ്പോയതായി പരാതി. ഇതുസംബന്ധിച്ച് ആശുപത്രി അധികാരികള്‍ വ്യക്തമായ വിവരങ്ങളൊന്നും പുറത്തുപറയാന്‍ തയ്യാറാകുന്നില്ല. നിര്‍ദ്ധനരായ രോഗികള്‍ക്ക് മററ് സന്നദ്ധ സംഘടനകള്‍ ചോറും കഞ്ഞിയുമെല്ലാം വിതരണം ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ ഫണ്ട് ഒളിച്ചുവെച്ച് ജീവനക്കാരുടെ ധിക്കാരപരമായ നടപടികള്‍. ഫണ്ട് ചെലവഴിക്കാത്ത വിവരം നഗരസഭ അധികാരികള്‍പോലും അറിഞ്ഞില്ല. ഫണ്ടിന്റെ ചുമതലയുള്ള ആശുപത്രിയിലെ ലേ സെക്രട്ടറി ഇപ്പോള്‍ ചെലവഴിച്ചെന്ന് കാണിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുവാന്‍ നഗരസഭ സെക്രട്ടറിയെ കണ്ട് നടക്കുകയാണ്. എന്നാല്‍ ഇതിനോട് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്. നിര്‍ദ്ധനരായ രോഗികള്‍ക്ക് ലഭിക്കേണ്ട ഇതുപോലുള്ള പല അവകാശങ്ങളും ജീവനക്കാരുടെ പിടിപ്പുകേടില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച് രോഗികള്‍ വിവരങ്ങള്‍ തിരക്കിയാല്‍ ധിക്കാരപരമായ മറുപടിയാണ് ജീവനക്കാരില്‍ നിന്ന് ലഭിക്കുന്നത്. ആശുപത്രിയില്‍ നടക്കുന്ന ഇതുപോലുള്ള സംഭവങ്ങള്‍ക്കെതിരെ ജനപ്രതിനിധികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരണം. അല്ലാത്തപക്ഷം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ താളംതെററുമെന്നുള്ള കാര്യം ഉറപ്പാണ്.