Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കളമെഴുത്തും പാട്ടും തുടങ്ങി.
20/03/2020
തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ തെക്കുപുറത്ത് കളമെഴുത്തും പാട്ടും.

വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ തെക്കുപുറത്ത് കളമെഴുത്തും പാട്ടും തുടങ്ങി. കളമെഴുത്ത ആചാര്യന്‍ മുല്ലേശ്ശേരിമഠത്തില്‍ ശ്രീകുമാര്‍ നാരായണനുണ്ണിയുടെ നേതൃത്വത്തില്‍ ഭദ്രകാളിയുടെ പൂര്‍ണ്ണരൂപം വര്‍ണ്ണപ്പൊടികള്‍ കൊണ്ട് വരച്ചാണ് കളമെഴുത്തും പാട്ടും നടത്തുന്നത്. അരങ്ങുവിതാനം, ഉച്ചപ്പാട്ട്, താലപ്പൊലി, എതിരേല്‍പ്പ്, കളംപൂജ, തിരിഉഴിച്ചില്‍, കളംപാട്ട്, കളം മായ്ക്കല്‍ എന്നിവ പ്രധാന ചടങ്ങുകളാണ്. ഭദ്രകാളിയെ ആവാഹിച്ച് കളത്തിലേക്ക് എഴുന്നള്ളിച്ച ശേഷം സപ്തമാതൃക്കള്‍ക്കും അഷ്ടദിക്പാലകര്‍ക്കും പൂജ ചെയ്ത് ഭഗവതിയെ പ്രീതിപ്പെടുത്തുന്നതാണ് ചടങ്ങുകള്‍. വെളിച്ചപ്പാട് എം.ജയന്‍, മേല്‍ശാന്തി മുരളീധരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മ്മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, എസ്.ധനഞ്ജയന്‍, കെ.ബാബു, പഴനിയപ്പചെട്ട്യാര്‍, കെ.പുരുഷന്‍, അമ്മിണി ശശി, എം.ടി അനില്‍കുമാര്‍, പി.ആര്‍ രാജു എന്നിവര്‍ നേതൃത്വം നല്‍കി.