Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നാട്ട് കര്‍മ്മം നടത്തി
20/03/2020
പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന വടക്കുപുറത്ത് കളമെഴുത്തും പാട്ടിന്റെ കാല്‍നാട്ടു കര്‍മ്മം ക്ഷേത്രം പ്രസിഡന്റ് കെ.എന്‍ രാജേന്ദ്രന്‍ നിര്‍വഹിക്കുന്നു.

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് 25ന് നടത്തുന്ന വടക്കുപുറത്ത് കളമെഴുത്തും പാട്ടിന്റെ കാല്‍നാട്ട് കര്‍മ്മം ക്ഷേത്രം പ്രസിഡന്റ് കെ.എന്‍ രാജേന്ദ്രന്‍ നിര്‍വഹിച്ചു. ഓടാട്ട് ഒ.കെ കുമാരന്റെ പുരയിടത്തില്‍ നിന്നും നിലം തൊടാതെ മുറിച്ചെടുത്ത മരം ക്ഷേത്രഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തന്ത്രി വടശ്ശേരിമന പരമേശ്വരന്‍ നമ്പൂതിരി, മേല്‍ശാന്തി ആര്‍ ഗിരീഷ് എന്നിവര്‍ ചടങ്ങുകള്‍ നടത്തി. പ്രസിഡന്റ് കെ.എന്‍ രാജേന്ദ്രന്‍, സെക്രട്ടറി വി.എം രാജേഷ്, സുനില്‍ ആലവേലില്‍, പി.പി കൈലാസന്‍, കെ.വി ബാലചന്ദ്രന്‍, പി.ആര്‍ അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 22ന് രാവിലെ 8നും 9നും ഇടയ്ക്ക് തന്ത്രി വടശ്ശേരിമന പരമേശ്വരന്‍ നമ്പൂതിരി മീനഭരണി ഉത്സവത്തിന് കൊടിയേറ്റും.