Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കട്ടിലുകള്‍ വിതരണം ചെയ്തു.
20/03/2020
കൊറോണ വൈറസിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എസ്.സി വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് വൈക്കം നഗരസഭ നല്‍കുന്ന കട്ടിലുകളുടെ വിതരണം ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൊറോണ വൈറസിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വൈക്കം നഗരസഭ എസ്.സി വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു. പ്രായാധിക്യം മൂലം വിഷമിക്കുന്ന 47 വയോജനങ്ങള്‍ക്കാണ് കട്ടിലുകള്‍ നല്‍കിയത്. പദ്ധതി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, രോഹിണിക്കുട്ടി അയ്യപ്പന്‍, പി.ശശിധരന്‍, അംബരീഷ് ജി വാസു, ജി.ശ്രീകുമാരന്‍ നായര്‍, ഡി.രഞ്ജിത്ത് കുമാര്‍, അനൂപ് ചിന്നപ്പന്‍, ശ്രീകുമാരി യൂ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.