Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
20/03/2020

വൈക്കം: കൊറോണ രോഗ വ്യാപനത്തിന്റെ പ്രതിരോധത്തിന്റെ ഭാഗമായി വിവിധ ആവശ്യങ്ങള്‍ക്കായി തൊഴിലന്വേഷകര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെത്തുന്നത് പരിമിതപ്പെടുത്തുന്നതിനായി വിവിധ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും നല്‍കുന്ന രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അഡീഷന്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും നിലവില്‍ ഓണ്‍ലൈനായി ലഭ്യമാണ്. ഈ സേവനങ്ങളെല്ലാം തന്നെ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റു വഴി ഓണ്‍ലൈനായി നടത്താവുന്നതാണ്. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 90 ദിവസത്തിനകം ഹാജരാക്കി വെരിഫൈ ചെയ്താല്‍ മതി. 2020 മാര്‍ച്ച് 1 മുതല്‍ 2020 മെയ് 29 വരെയുള്ള തീയതികളില്‍ 90 ദിവസം പൂര്‍ത്തിയാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ 2020 മെയ് 30 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റുകള്‍ വേരിഫൈ ചെയ്താല്‍ മതിയാകും. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് ഗ്രേസ് പിരീഡ് ഉള്‍പ്പെടെ യഥാക്രമം മാര്‍ച്ച്, ഏപ്രില്‍ മാസം വരെ സാധാരണ ഗതിയില്‍ പുതുക്കാവുന്നത.് നിലവിലെ സാഹചര്യം പരിഗണിച്ച് ഇത്തരം എല്ലാ പുതുക്കലുകളും 2020 മെയ് 31 വരെ ചെയ്യുവാന്‍ അനുവദിക്കുന്നതാണ്. ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ഫോണ്‍ മുഖേന ബന്ധപ്പെട്ടും രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണ്. കൊറോണ രോഗവ്യാപന പ്രതിരോധത്തിനായി ഈ വകുപ്പ് കൈകൊള്ളുന്ന നടപടികളുമായി പൂര്‍ണ്ണമായി സഹകരിച്ച് പൊതുജനങ്ങള്‍ കഴിവതും ഓണ്‍ലൈന്‍ മുഖേനയുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതും എന്തെങ്കിലും സംശയങ്ങള്‍ ഉള്ള പക്ഷം അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുമായി ഫോണ്‍ മുഖേനയോ ബന്ധപ്പെടേണ്ടതാണ്.