Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും കലാകാരന്‍മാരുടെ ക്ഷേമപെന്‍ഷന്‍ സര്‍ക്കാര്‍ നിര്‍ത്തി വയ്ക്കരുതെന്ന് കേരള ഡ്രാമ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍
19/03/2020

വൈക്കം: സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും കലാകാരന്‍മാരുടെ ക്ഷേമപെന്‍ഷന്‍ സര്‍ക്കാര്‍ നിര്‍ത്തി വയ്ക്കരുതെന്ന് കേരള ഡ്രാമ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ് മാളവിക സാംസ്‌കാരിക വകുപ്പിനോടാവശ്യപ്പെട്ടു. നൂറു വര്‍ഷത്തിനു ശേഷം നമ്മള്‍ അനുഭവിച്ച ഏറ്റവും വലിയ ദുരന്തം പ്രളയമാണ്. ആ ദുരന്തത്തില്‍ നിന്നും ഇപ്പോഴും മോചിതരാകാതെ അതിലേയ്ക്ക് തന്നെ കൂപ്പുകുത്തി വീണു കൊണ്ടിരിക്കുന്ന ഒരുപാട് ജീവിതങ്ങളുണ്ടിവിടെ. അതില്‍ എറ്റവും കൂടുതല്‍ യാതനകളും ദുരിതങ്ങളും തൊഴിലില്ലായ്മയും അനുഭവിക്കേണ്ടി വന്നിരിക്കുന്നത് സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കുന്ന കലാകാരന്മാര്‍ക്കാണ്. ഇനിയുള്ള മാസങ്ങളിലും ആഘോഷങ്ങള്‍ വേണ്ടെന്നു വച്ചാല്‍ കേരളത്തിലെ മുഴുവന്‍ കലാകാരന്മാരും തൊഴില്‍രഹിതരാവുകയും അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകുന്ന അവസ്ഥ സംജാതമാവുകയും ചെയ്യും. നാടക സംഘം നടത്തുന്നവര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം അതിലും ഭീകരമാണ്. 12 ലക്ഷത്തിനു മുകളില്‍ സാമ്പത്തികം വേണം ഒരു പ്രൊഫഷണല്‍ നാടകം അരങ്ങില്‍ എത്തുവാന്‍. ഏറ്റവും നല്ല സീസണ്‍ സമയമായ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പരിപാടി അവതരിപ്പിച്ചു വേണം ഈ മുടക്കിയ സാമ്പത്തികം തിരിച്ചു പിടിക്കാന്‍. ഈ സമയത്താണ് കൊറോണ മൂലം മുഴുവന്‍ പ്രോഗ്രാമുകളും നിര്‍ത്തി വെയ്‌ക്കേണ്ടി വന്നിരിക്കുന്നത്. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണം എന്ന സര്‍ക്കാരിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിച്ചുകൊണ്ട് ആരോഗ്യവകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരും കൂട്ടായി ഒരു മനസ്സോടെ രാഷ്ട്രീയം നോക്കാതെ ഒന്നിച്ചു നില്‍ക്കണമെന്ന് കേരള ഡ്രാമ വര്‍ക്കേഴ്‌സ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാളവിക പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു. അതേസമയം പട്ടിണിയുടെ പടുകുഴിയിലേക്ക് വീണു കൊണ്ടിരിക്കുന്ന 60 വയസ്സു കഴിഞ്ഞ മുതിര്‍ന്ന കലാകാരന്മാരുടെ ക്ഷേമപെന്‍ഷനുകള്‍ നിര്‍ത്തിവയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.