Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് വിദഗ്ധമായി പിടികൂടി.
19/03/2020
ശ്രീരാഗ്

വൈക്കം: വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് വിദഗ്ധമായി പിടികൂടി. തോട്ടകം വളഞ്ഞമ്പലം പടിഞ്ഞാറെ പീടികത്തറയില്‍ ശ്രീരാഗ് (24) ആണ് പിടിയിലായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസും എക്‌സൈസും കര്‍ശന പരിശോധനകളാണ് കഞ്ചാവ് മാഫിയകള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതിനെക്കുറിച്ചുള്ള വിവരം സി.ഐ എസ്.പ്രദീപിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ആശ്രമം സ്‌കൂളിനുസമീപത്തുവച്ച് പ്രതിയെ പിടികൂടിയത്. എസ്.ഐ രാജേഷ്, സി.പി.ഒ ജിനോയ്, എസ്.പി.ഒ മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രീരാഗിനെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.