Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
19/03/2020

വൈക്കം: വൈക്കം താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ബാങ്കിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്റ്റേ ചെയ്തത്. നിലവിലുള്ള ഭരണസമിതി പുനഃസ്ഥാപിക്കാനും കോടതി ഉത്തരവായി. പ്രസിഡന്റ് പോള്‍സണ്‍ ജോസഫ്, വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍, ഭരണസമിതി അംഗങ്ങളായ വക്കച്ചന്‍ മണ്ണത്താലി, കെ.എസ് ബിജുമോന്‍, ബിജു മൂഴിയില്‍, തങ്കമ്മ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.എന്‍ മോഹനന്‍ ഹാജരായി.