Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയുടെ ഹാന്‍ഡ് വാഷ് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു
17/03/2020
സര്‍്ക്കാരിന്റെ ബ്രേക്ക് ദി ചെയിന്‍ പരിപാടിയുടെ ഭാഗമായി ബോട്ടു ജെട്ടിയില്‍ നഗരസഭ തുടങ്ങിയ ഹാന്‍ഡ് വാഷ് കോര്‍ണര്‍ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ബ്രേക്ക് ദി ചെയിന്‍ പരിപാടിയുടെ ഭാഗമായി നഗരസഭ തുടങ്ങിയ ഹാന്‍ഡ് വാഷ് കോര്‍ണര്‍ ബോട്ട് ജെട്ടിയില്‍ സത്യാഗ്രഹ സ്മാരക ഹാളിനു മുന്നില്‍ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അംബരീഷ് ജി വാസു, സെക്രട്ടറി രമ്യ കൃഷ്ണന്‍, കൗണ്‍സിലര്‍മാരായ എന്‍.അനില്‍ ബിശ്വാസ്, സിന്ധു സജീവന്‍, എ.സി മണിയമ്മ, മോഹനകുമാരി, സുമ കുസുമന്‍, സൗദാമിനി, ഷിബി സന്തോഷ് എന്നിവര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും സോപ്പുപയോഗിച്ച് കൈ കഴുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.