Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.
17/03/2020

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരന്‍ അവതരിപ്പിച്ചു. ആകെ വരവ് 27,43,49,071 രൂപയും ആകെ ചെലവ് 27,19,82,282 രൂപയും നീക്കി ബാക്കി 2366789 രൂപയുമുള്ള മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ശുപാര്‍ശ ചെയ്ത ബജറ്റ് കമ്മിറ്റി ഐകകണ്‌ഠേന അംഗീകരിച്ചു. പ്രസിഡന്റ് ഡി.സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളായ പി.ഡി ജോര്‍ജ്, സാബു പി.മണലൊടി, കെ.എസ് സജീവ്, പി.എസ് മോഹനന്‍, സെക്രട്ടറി ജി.എസ് ഹരി എന്നിവര്‍ പ്രസംഗിച്ചു.