Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹാന്റ് വാഷ് പദ്ധതി നടത്തി
17/03/2020
കൊറോണ രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി വൈക്കം ശ്രീ മഹാദേവ കോളേജിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി പരീക്ഷക്ക് മുമ്പായി ബ്രേക്ക് ദ ചെയിന്‍ പദ്ധതിയില്‍ പങ്കാളിയായി ഹാന്റ് വാഷ് നടത്തുന്നു.

വൈക്കം: കൊറോണ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ ഉത്തരവുകളുടെയും യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി പരീക്ഷകള്‍ക്ക് തുടക്കമായി. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ശുചിത്വ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളും ഐസൊലേഷന്‍ ക്ലാസ്സ് മുറികളും സജ്ജീകരിച്ചിട്ടുമുണ്ട്. വൈക്കം ശ്രീ മഹാദേവ കോളേജിലെ പരീക്ഷാ കേന്ദ്രത്തില്‍ 'ബ്രേക്ക് ദ ചെയിന്റെ ' ഭാഗമായുള്ള ഹാന്റ് വാഷ് പദ്ധതി നടത്തി . ഡോ: അതുല്‍ നായര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ക്ലാസ്സ് മുറികള്‍ എല്ലാം ശുചിത്വമാക്കുകയും പ്രത്യേക ലോഷനുകള്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുകയും ചെയ്തു. ഏതെങ്കിലും തരത്തില്‍ ജലദോഷം , ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഐസൊലേഷന്‍ ക്ലാസ്സ് മുറികള്‍ തയ്യാറാക്കിയിട്ടുള്ളതായി പ്രിന്‍സിപ്പല്‍ പ്രൊഫ. സെറ്റിന പി പൊന്നപ്പന്‍ അറിയിച്ചു. പരീക്ഷക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സഹായത്തിനായി എന്‍ എസ് എസ് വോളണ്ടിയേഴ്‌സും സേവന സന്നദ്ധരായി രംഗത്തുണ്ടു. ആവശ്യമായ വിദ്യാര്‍ത്ഥികള്‍ക്ക് മസ്‌ക്ക്, സാനിറ്റെസര്‍ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ശുദ്ധജല ലഭ്യത, കുട്ടികള്‍ക്കുള്ള വിശ്രമ കേന്ദ്രം എന്നിവയും കോളേജില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫലപ്രദമായ പരീക്ഷാ നടത്തിപ്പിനായി കോളേജില്‍ പ്രത്യേക സമിതിക്കും രൂപം നല്‍കി. ഒരോ ദിവസവും പ്രത്യേക പരിഗണന വേണ്ട വിദ്യാര്‍ത്ഥികള്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോളേജില്‍ നടന്ന ബ്രേക്ക് ദ ചെയിന്‍ പരിപാടിയുടെ ഉദ്ഘാടനം ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സെറ്റിന പി.പൊന്നപ്പന്‍ , വൈസ് പ്രിന്‍സിപ്പല്‍ പി.കെ നിതിയ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എം.എ അനൂപ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.കെ ബേബി, സ്റ്റാഫ് സെക്രട്ടറി ആര്യ എസ്.നായര്‍ എന്നിവര്‍ പങ്കെടുത്തു.