Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവതിക്ക് പീഡനം; പോലീസുകാരനെതിരെ ഡി.വൈ.എസ്.പിക്ക് പരാതി
21/03/2016

വിവാഹവാഗ്ദാനം നല്‍കി യുവതിയെ കൂടെ താമസിപ്പിച്ച ശേഷം യുവാവും മാതാപിതാക്കളും ചേര്‍ന്ന് കബളിപ്പിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി. ഇതുസംബന്ധിച്ച് യുവതി വൈക്കം ഡി.വൈ.എസ്.പിക്കാണ് പരാതി നല്‍കിയത്. കോട്ടയം ചിങ്ങവനം സ്വദേശിയായ യുവതിയാണ് വൈക്കം ഉദയനാപുരം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്. വിവാഹിതനായ പോലീസുകാരന്റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. ബാംഗ്ലൂരില്‍ നഴ്‌സിംഗ് പഠനകാലം മുതല്‍ പോലീസുകാരനും യുവതിയും പ്രണയത്തിലായിരുന്നെന്ന് പറയപ്പെടുന്നു. യുവതിയുടെ ഇഷ്ടം പരിഗണിക്കാതെ മറ്റൊരാള്‍ക്ക് യുവതിയെ വിവാഹം ചെയ്തയച്ചതില്‍ ഒരു കുഞ്ഞുണ്ട്. ഈര് പ്രണയബന്ധത്തിന്റെ പേരില്‍ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് യുവതി വിവാഹമോചനം നേടി. ആദ്യഭര്‍ത്താവും കുഞ്ഞും ഇപ്പോള്‍ വിദേശത്താണ്. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നതിനിടയില്‍ വീണ്ടും അടുപ്പത്തിലായശേഷം പോലീസുകാരനും യുവതിയുമായി ബാംഗ്ലൂരിലും ഉദയനാപുരത്തെ വീട്ടിലും താമസിക്കുകയും മാതാപിതാക്കള്‍ക്കൊപ്പം പോയി ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് മാലയിടുകയും ചെയ്തതായി യുവതി പറയുന്നു. പിന്നീട് മാതാപിതാക്കളും പോലീസുകാരനും ചേര്‍ന്ന് പുറംതള്ളുകയായിരുന്നെന്നാണ് യുവതിയുടെ പരാതി.