Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചക്രസ്തംഭന സമരം നടത്തി.
16/03/2020
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ചക്രസ്തംഭന സമരം പ്രസിഡന്റ് പി.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പെട്രോളിയം ഉല്പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറെ നട റോഡില്‍ ചക്രസ്തംഭന സമരം നടത്തി. പോലീസ് ഇടപെട്ട് സമരക്കാരെ മാറ്റി ഗതാഗതത്തിന് വഴി തുറന്നു. ഇരുചക്രവാഹനങ്ങള്‍ റോഡില്‍ നിരത്തിയാണ് സമരം നടത്തിയത് പ്രസിഡന്റ് പി.കെ ജയപ്രകാശ് സമരം ഉദ്ഘാടനം ചെയ്തു. കെ.കെ കൃഷ്ണകുമാര്‍, ജോര്‍ജ്ജുകുട്ടി ഷാജി, വര്‍ഗ്ഗീസ് പുത്തന്‍ചിറ, അനൂപ് ചിന്നപ്പന്‍, ജോണ്‍ പാലച്ചുവട്, മോനു ഹരിദാസ്, പി.വി പ്രസാദ്, മോഹന്‍ ഡി ബാബു, എ.സനീഷ് കുമാര്‍, ബി.അനില്‍കുമാര്‍, വി.ടി ജെയിംസ്, അബ്ദുള്‍ സലാം റാവുത്തര്‍, നവാസ്, എസ്.ജയപ്രകാശ്, എം.ആര്‍ ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.