Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി.
16/03/2020
കാളിയമ്മനട ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് മുന്നോടിയായുള്ള കുലവാഴ പുറപ്പാട് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തിന് മുന്നോടിയായി നടത്തിയ കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി. താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നാണ് കുലവാഴ പുറപ്പാട് ക്ഷേത്രത്തിലേക്ക് നീങ്ങിയത്. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം നാളികേരക്കുലകളും വാഴക്കുലകളും ക്ഷേത്രത്തിന്റെ പ്രധാനഭാഗങ്ങളില്‍ കെട്ടി അലങ്കരിച്ചു. 27ന് മീനഭരണി ആഘോഷിക്കും. കളമെഴുത്തുംപാട്ട്, കുംഭകുടം എന്നിവ പതിവുപോലെ നടത്തും. കലാപരിപാടികളും അന്നദാനവും ഒഴിവാക്കിയിട്ടുണ്ട്. കുലവാഴ പുറപ്പാടിന് ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, എസ്.ധനഞ്ജയന്‍, കെ.ബാബു, സി.പഴനിയപ്പചെട്ട്യാര്‍, കെ.പുരുഷന്‍, അമ്മിണി ശശി, എം.ടി അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.