Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപ്പര്‍ കുട്ടനാട്ടില്‍ പുഞ്ചകൃഷി വിളവെടുപ്പ് നടക്കുമ്പോള്‍ നെല്ല് സംഭരണം സുതാര്യമായി നടക്കാത്തതുമൂലം കര്‍ഷകര്‍ ദുരിതത്തില്‍.
16/03/2020

വൈക്കം: അപ്പര്‍ കുട്ടനാട്ടില്‍ പുഞ്ചകൃഷി വിളവെടുപ്പ് നടക്കുമ്പോള്‍ നെല്ല് സംഭരണം സുതാര്യമായി നടക്കാത്തതുമൂലം കര്‍ഷകര്‍ ദുരിതത്തില്‍. വെച്ചൂര്‍, തലയാഴം, കല്ലറ, തലയോലപ്പറമ്പ്, നീണ്ടൂര്‍, ആര്‍പ്പൂക്കര, അയ്മനം, കുമരകം തുടങ്ങിയ പഞ്ചായത്തുകളിലാണ് ഇപ്പോള്‍ കൊയ്ത്ത് നടന്നുകൊണ്ടിരിക്കുന്നതും ഇനി നടക്കാനുള്ളതും. വിളവെടുപ്പ് കഴിഞ്ഞ് മൂന്നാഴ്ച കാലമായിട്ടും നെല്ല് സംഭരണം നീണ്ടൂര്‍, കല്ലറ, ആര്‍പ്പൂക്കര പഞ്ചായത്തുകളില്‍ ഇനിയും നടന്നിട്ടില്ല. ക്വിന്റലിന് 11 കിലോ മുതല്‍ 16 കിലോ വരെയാണ് ഈ പ്രദേശങ്ങളില്‍ ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുകാര്‍ കര്‍ഷകരില്‍നിന്നും കുറവ് ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ല് കൂടുതല്‍ നെല്ല് സംഭരിക്കുകയും സ്വകാര്യ മില്ലുടമളുടെ ചൂഷണത്തില്‍നിന്നും കര്‍ഷകരെ രക്ഷിക്കുകയും ചെയ്യണമെന്ന് സി.പി.ഐ എം.എല്‍ ജില്ലാ സെക്രട്ടറി സി.എസ് രാജു ആവശ്യപ്പെട്ടു.