Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
16/03/2020

വൈക്കം: തോട്ടകം ഭഗത് സിംഗ് കലാവേദിയുടെ ആഭിമുഖ്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാഴക്കാട് ഭഗത് സിംഗ് കലാവേദി ഹാളില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ് തലയാഴം ഗ്രാമപഞ്ചായത്ത് അംഗം ഷീജ ബൈജു ഉദ്ഘാടനം ചെയ്തു. കലാവേദി പ്രസിഡന്റ് ടി.പി ജിജിമോന്‍ അധ്യക്ഷത വഹിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍ റോബി മോന്‍ ക്ലാസ് എടുത്തു. കലാവേദി സെക്രട്ടറി സി.എസ് അശ്വിന്‍, എല്‍.പ്രവീണ്‍ കുമാര്‍, കെ.എ അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.