Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലി എഴുന്നള്ളിപ്പ് തുടങ്ങി
14/03/2020
കാലാക്കല്‍ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന് മുന്നോടിയായുള്ള താലി എഴുന്നള്ളിപ്പ് വെളിച്ചപ്പാട് രാജേഷ് നടുച്ചിറയുടെ നേതൃത്വത്തില്‍ പുറപ്പെടുന്നു.

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കല്‍ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ മുന്നോടിയായുള്ള താലി എഴുന്നള്ളിപ്പ് ശനിയാഴ്ച രാവിലെ പ്രത്യേക പൂജകള്‍ക്കു ശേഷം ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. ഒരു മാസം നീളുന്നതാണ് ഉത്സവ അറിയിപ്പിന്റെ താലി എഴുന്നള്ളിപ്പ്. പൂജിച്ച വാളും താലവും പ്രസാദവും ക്ഷേത്രം മേല്‍ശാന്തി ബാലചന്ദ്രന്‍ നമ്പൂതിരി വെളിച്ചപ്പാട് രാജേഷ് നടുച്ചിറയ്ക്ക് കൈമാറി. ഏപ്രില്‍ 21 മുതല്‍ 25 വരെയാണ് പത്താമുദയ ഉത്സവം. കളമെഴുത്തുംപാട്ടും തടിവഴിപാടും ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളാണ്. വൈക്കം ദേവസ്വം ഹെഡ് അക്കൗണ്ടന്റ് പിഷാരടി, അഡ്വ. കാലാക്കല്‍ ഉണ്ണികൃഷ്ണന്‍, ക്ഷേത്രം പ്രസിഡന്റ് കെ.എസ് ചന്ദ്രന്‍ മൂശ്ശാറയില്‍, സെക്രട്ടറി മുരളി പുല്ലവേലി, സുധാകരന്‍ കാലാക്കല്‍, കെ.വി പവിത്രന്‍, കെ.കെ വിജയപ്പന്‍, വിനോദ് തുണ്ടത്തറ, രാജേഷ് മോഹന്‍, ശരത്ത് കുമാര്‍, ഗോപകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.