Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി
14/03/2020

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണ്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി ജയചന്ദ്രന്‍ എമ്പ്രാന്തിരി, കണ്ണന്‍ എമ്പ്രാന്തിരി, ഒളവയ്പ്പ് രാമന്‍ എമ്പ്രാന്തിരി, പുല്യാട്ട് ഇല്ലത്ത് രാമന്‍ ഭട്ടതിരി, ഊരാഴ്മ ഇല്ലക്കാരായ മുരിങ്ങൂര്‍ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, ഇണ്ടംതുരുത്തി ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി എന്നിവരും കാര്‍മ്മികരായിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ആചാരനുഷ്ഠാന ചടങ്ങുകള്‍ മാത്രമേ ഉള്ളൂ. ഭഗവതിയുടെ ഊരുവലം എഴുന്നള്ളിപ്പ് ഈ വര്‍ഷം മുതല്‍ നിര്‍ത്തലാക്കി. വൈക്കം ക്ഷേത്രത്തിലേക്കുള്ള ഭഗവതിയുടെ എഴുന്നള്ളിപ്പും, എതിരേല്‍പ്പും പതിവുപോലെ നടക്കും.