Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ പ്രചരണവും ലഘുലേഖ വിതരണവും നടത്തി.
14/03/2020
കൊറോണ വൈറസിനെതിരെ നഗരസഭയുടെയും ഹെല്‍ത്ത് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണ പ്രചരണ പരിപാടിയും ലഘുലേഖാ വിതരണവും നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നു.

വൈക്കം: കൊറോണ വൈറസിനെതിരെ വൈക്കം നഗരസഭ പരിധിയില്‍ നഗരസഭയുടെയും ഹെല്‍ത്ത് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ പ്രചരണവും ലഘുലേഖ വിതരണവും നടത്തി. ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുന്ന പ്രചരണപരിപാടിയാണ് നഗരത്തിന്റെ ഓരോ കേന്ദ്രങ്ങളിലും നടത്തുന്നത്. രോഗത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചും പ്രതിവിധിയെ കുറിച്ചും ജനങ്ങളില്‍ ബോധവല്‍ക്കരണം നല്‍കി. ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, ആരോഗ്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ അംബരീഷ് ജി. വാസു, കൗണ്‍സിലര്‍മാരായ ഡി.രഞ്ജിത്ത് കുമാര്‍, എസ്.ഹരിദാസന്‍ നായര്‍, എം.ടി അനില്‍കുമാര്‍, പി.എന്‍ കിഷോര്‍കുമാര്‍, സല്‍ബി ശിവദാസ്, കെ.ആര്‍ സംഗീത, കെ.ആര്‍ രാജേഷ്് എന്നിവര്‍ നേതൃത്വം നല്‍കി.