Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തീരസംരക്ഷണത്തിന്റെ ഭാഗമായി കണ്ടല്‍ തൈകള്‍ വച്ചുപിടിപ്പിക്കും
14/03/2020
ഉദയനാപുരം ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡില്‍ തീരസംരക്ഷണത്തിന്റെ ഭാഗമായി കണ്ടല്‍ തൈകള്‍ വച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ സാബു പി.മണലൊടി നിര്‍വഹിക്കുന്നു.

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡില്‍ തീരസംരക്ഷണത്തിന്റെ ഭാഗമായി കണ്ടല്‍ തൈകള്‍ വച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ സാബു പി.മണലൊടി നിര്‍വഹിച്ചു. പ്രളയ ദുരന്ത പ്രതിരോധത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രി വകുപ്പും ഉദയനാപുരം പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പതിനായിരം കണ്ടല്‍ തൈകളാണ് വേമ്പനാട്ടു കായലിനേയും മൂവാറ്റുപുഴയാറിന്റേയും തീരത്തായി ഉദയനാപുരം പഞ്ചായത്തില്‍ നടുന്നത്. ചടങ്ങില്‍ സി.ഡി.എസ് മെമ്പര്‍ പ്രസന്നകുമാരി പൊന്നപ്പന്‍, ഹരിത കര്‍മ സേനാംഗങ്ങളായ വത്സല ഭുവനേന്ദ്രന്‍, സുനിമോള്‍, എ ഡി എസ് വൈസ് പ്രസിഡന്റ് ശ്രീലത ബാബു, പി.ഡി സാബു, സോമന്‍ പറമ്പത്തുപടവ് എന്നിവര്‍ പങ്കെടുത്തു.