Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യാഗ്രഹത്തിനും വൈക്കത്തിനും ദേശീയതലത്തില്‍ അംഗീകാരവും പ്രശസ്തിയും ലഭിച്ചത് 1925-ല്‍ മഹാത്മഗാന്ധിയുടെ വൈക്കം സന്ദര്‍ശനത്തിലൂടെയാണെന്ന് ജസ്റ്റീസ് എന്‍.നഗരേഷ്
10/03/2020
ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ മഹാത്മജിയുടെ വൈക്കം സന്ദര്‍ശനത്തിന്റെ 95-ാം വാര്‍ഷികം ജസ്റ്റിസ് എന്‍.നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം സത്യാഗ്രഹത്തിനും വൈക്കത്തിനും ദേശീയതലത്തില്‍ അംഗീകാരവും പ്രശസ്തിയും ലഭിച്ചത് 1925-ല്‍ മഹാത്മഗാന്ധിയുടെ വൈക്കം സന്ദര്‍ശനത്തിലൂടെയാണെന്ന് ജസ്റ്റീസ് എന്‍.നഗരേഷ് പറഞ്ഞു. ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാത്മജിയുടെ വൈക്കം സന്ദര്‍ശനത്തിന്റെ 95-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ സാമൂഹ്യ പരിവര്‍ത്തനത്തിന് വൈക്കം സത്യാഗ്രഹമാണ് കാരണമായത്. മഹാത്മജി ആവിഷ്‌ക്കരിച്ച സത്യാഗ്രഹമെന്ന സമരപരിപാടി ആദ്യം പ്രയോഗിച്ച് വിജയം കണ്ടത് വൈക്കത്താണെന്നും ജസ്റ്റീസ് പറഞ്ഞു. മാനേജിംഗ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴത്ത്, ഗാന്ധി സ്മൃതിഭവന്‍, ട്രസ്‌ററ് അദ്ധ്യക്ഷ രാധാ ജി നായര്‍, എററുമാനൂര്‍ രാധാകൃഷ്ണ്‍, എം.ജി സോമനാഥ്, എസ്.നടരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.