Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാദിനം ആചരിച്ചു.
10/03/2020

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും വനിത ശിശുവികസന വകുപ്പിന്റെയും നേതൃത്വത്തില്‍ വനിതാദിനം ആചരിച്ചു. നാനാടം ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലി ബ്ലോക്ക് അങ്കണത്തില്‍ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം എം.എല്‍.എ സി.കെ ആശ ഉദ്ഘാടനം ചെയ്തു. ബ്യൂട്ടീഷ്യന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണവും എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, എം.പി.കെ.ബി.വൈ ഏജന്റുമാര്‍, അങ്കണവാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ബ്ലോക്ക് പഞ്ചായത്ത് വനിതാ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.