Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുസ്തകചര്‍ച്ചയും സംവാദവും നടത്തും.
10/03/2020

വൈക്കം: യുവകലാസാഹിതി വൈക്കം മേഖലാ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ പ്രൊഫ. ടി.ജെ ജോസഫിന്റെ 'അറ്റുപോകാത്ത ഓര്‍മ്മകള്‍' ആത്മകഥയുടെ പുസ്തകചര്‍ച്ചയും സംവാദവും നടത്തും. 14ന് വൈകിട്ട് 4 മണിക്ക് വൈക്കം സത്യാഗ്രഹസ്മാരക ഹാളിലാണ് പരിപാടി നടത്തുന്നത്. അഡ്വ. പി.കെ ചിത്രഭാനു ഉദ്ഘാടനം ചെയ്യും. സി.കെ പ്രശോഭനന്‍ അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എന്‍.എം പിയേഴ്‌സണ്‍ മുഖ്യപ്രഭാഷണം നടത്തും. അരവിന്ദന്‍ കെ.എസ് മംഗലം സ്വാഗതമാശംസിക്കും. സി.കെ ആശ എം.എല്‍.എ, പ്രൊഫ. ടി.ജെ ജോസഫ്, ടി.എന്‍ രമേശന്‍, എം.ഡി ബാബുരാജ്, പി.എസ് മുരളീധരന്‍, സാംജി ടി.വി പുരം, കെ.വി സുമ എന്നിവര്‍ പ്രഭാഷണം നടത്തും.