Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉത്രം പൊങ്കാല നടത്തി
10/03/2020
കാട്ടിക്കുന്ന് പനയ്്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഉത്രം പൊങ്കാലയുടെ ദീപപ്രകാശനം ക്ഷേത്രം പ്രസിഡന്റ് സി.പി കൃഷ്ണന്‍ നായര്‍ നിര്‍വഹിക്കുന്നു.

വൈക്കം: കാട്ടിക്കുന്ന് പനയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായി നടന്ന ഉത്രം പൊങ്കാലയില്‍ വ്രതശുദ്ധിയോടെ എത്തിയ നൂറ് കണക്കിന് ഭക്തര്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ചു. പൊങ്കാലയുടെ ദീപപ്രകാശനം ക്ഷേത്രം പ്രസിഡന്റ് സി.പി കൃഷ്ണന്‍ നായര്‍ നിര്‍വഹിച്ചു. സെക്രട്ടറി കെ.വിശ്വംഭരന്‍, വിവിധ സമുദായ സംഘടനാ ഭാരവാഹികളായ ടി.കെ ഭാസ്‌ക്കരന്‍, പി.വി നടരാജന്‍, എന്‍.ജി ബിജു, കെ.ജി സുരേഷ്, ഇ.കെ പ്രഭാകരന്‍, എന്‍.വി രജിമോന്‍, പി.ഗോപിനാഥപിള്ള, പി.ശശിധരന്‍ നായര്‍, ജി.യശോധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മേല്‍ശാന്തി കടമ്പനാട്ട് ഇല്ലം അപ്പുക്കുട്ടന്‍ നമ്പൂതിരി, പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നു. തുടര്‍ന്ന് അഭിഷേകം, പൊങ്കാല സമര്‍പ്പണം, മഹാദീപാരാധന, പൊങ്കാല പ്രസാദംഊട്ട് എന്നിവയും നടന്നു.