Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ആര്‍.ടി.സി ബസുകളുടെയും ജലഗതാഗത ബോട്ട് സര്‍വീസുകളും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുംവിധം പുനഃക്രമീകരിക്കണമെന്ന്
10/03/2020

വൈക്കം: കെ.എസ്.ആര്‍.ടി.സി ബസുകളുടെയും ജലഗതാഗത ബോട്ട് സര്‍വീസുകളും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുംവിധം പുനഃക്രമീകരിക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി.ടി ഉലഹന്നാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.വി ഡാങ്കേ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി സി.കെ രാമാനുജന്‍ നായര്‍ (രക്ഷാധികാരി), സി.വി ഡാങ്കേ (പ്രസിഡന്റ്), എന്‍.കെ ശ്രീധരന്‍, പി.കെ മുരളീധരന്‍ നായര്‍, പി.കെ ശിവന്‍കുട്ടി മേനോന്‍ (വൈസ് പ്രസിഡന്റുമാര്‍), പി.കെ ചെല്ലപ്പന്‍ (സെക്രട്ടറി), ബീവി ഫാത്തിമ, കെ.ജി മുരളി, ബി. അജിത്ത് കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.