Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംവരണത്തെ അട്ടിമറിക്കുവാനുള്ള ഏതു നീക്കത്തെയും നേരിടുമെന്ന് ഭാരതീയ ദളിത് കോണ്‍ഗ്രസ്
10/03/2020

വൈക്കം: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണത്തെ അട്ടിമറിക്കുവാനുള്ള ഏതു നീക്കത്തെയും നേരിടാന്‍ ഭാരതീയ ദളിത് കോണ്‍ഗ്രസ് തലയാഴം മണ്ഡലം കണ്‍വന്‍ഷന്‍ തീരുമാനിച്ചു. വൈക്കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പോലീസ് ആക്രമണത്തില്‍ കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തലയാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി.രാജീവ് ഉദ്ഘാടനം ചെയ്തു. ദളിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ സുതന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.സുരേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെ കുട്ടപ്പന്‍, ജോണ്‍ തറപ്പേല്‍, യു.ബേബി, സേവ്യര്‍, യു.കെ സജീവ്, ഡി.സോമനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.