Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
10/03/2020
ലോക വനിതാദിനാചരണത്തിന്റെ ഭാഗമായി ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തില്‍ വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ച 25 വനിതകളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചപ്പോള്‍

വൈക്കം: ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തില്‍ ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ച 25 വനിതകളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് ഹൗസ് ഓഫീസര്‍ എസ്.പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഡി.വൈ.എസ്.പി സി.ജി സനല്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, സി.ആര്‍.ഒ സി.എ ബിജുമോന്‍, കോ-ഓര്‍ഡിനേറ്റര്‍ പി.എം സന്തോഷ് കുമാര്‍, ഇ.എന്‍ സിബിമോന്‍, പി.സോമന്‍പിള്ള, ശിവപ്രസാദ് പിള്ളേച്ചന്‍, സുരേഷ് മുത്തുചിപ്പി, ജോര്‍ജ് കൂടല്ലി എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ടൗണ്‍ വനിതാവേദിയുടെ നേതൃത്വത്തില്‍ പെന്‍ഷന്‍ ഭവനില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വനിതാവേദി കണ്‍വീനര്‍ കെ.ജി രാജലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി കണ്‍വീനര്‍ പി.കെ ഓമന അധ്യക്ഷത വഹിച്ചു. ലതിക കാലാക്കല്‍, ഗീത ബാബു, ലളിത പാഴൂത്തറ, കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ടൗണ്‍ പ്രസിഡന്റ് എ. വി. പുരുഷോത്തനമന്‍, സെക്രട്ടറി എ.ശിവന്‍കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം ജി.മോഹന്‍ കുമാര്‍, ജില്ലാ കമ്മിറ്റി അംഗം ടി.ആര്‍.സി നായര്‍ എന്നിവര്‍ പ്രസംഗിച്ചു.