Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം നടത്തി
10/03/2020
വൈക്കം ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

 

വൈക്കം: വടക്കേനട വൈക്കം ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ 150 -ാമത് വാര്‍ഷികാഘോഷങ്ങളുടെ സമാപനവും ഈ അധ്യയന വര്‍ഷത്തെ വാര്‍ഷികവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മികച്ച സേവനം നടത്തിയ ഹെഡ്മാസ്റ്റര്‍ വി.ജയ്ചന്തിനെ ചടങ്ങില്‍ ആദരിച്ചു. നഗരസഭ ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്ത് കുമാര്‍ എന്‍ഡോവ്‌മെന്റ് വിതരണം നടത്തി. പാലാ ഡി.ഇ.ഒ പി.കെ ഹരിദാസ്, എ.ഇ.ഒ പ്രീതാ രാമചന്ദ്രന്‍, ബി.പി.ഒ ടി.കെ സുവര്‍ണന്‍, ബി.ജയ്ചന്ത്, വി.അമ്പിളി, ഭാവന കൃഷ്ണ, പി.എന്‍ സരസമ്മ, ബി.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വവിദ്യാര്‍ത്ഥികളുടെ കലാസന്ധ്യയും അരങ്ങേറി.