Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മരണക്കുഴികള്‍ അപകടരഹിതമായി സംരക്ഷിക്കണം
21/03/2016

മരണക്കുഴികള്‍ അപകടരഹിതമായി സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വെള്ളൂര്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെള്ളൂര്‍ ജംഗ്ഷനില്‍ പൊതുസമ്മേളനം നടത്തി. സമ്മേളനം ശാസ്ത്രഗതി മാസികയുടെ മാനേജിംഗ് എഡിറ്റര്‍ പി.എ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. റിട്ടയേര്‍ഡ് എ.ഇ.ഒ എ.കെ.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. വെള്ളൂര്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂത്ത് സെക്രട്ടറി ശരത് എം സ്വാഗതം പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പരിസ്ഥിതി കണ്‍വീനര്‍ ടി.പി.ശ്രീശങ്കര്‍ വിഷയാവതരണം നടത്തി. വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാല്‍, ടി.പി.രാജന്‍, കെ.ഡി.വിശ്വനാഥന്‍, മധുസൂദനന്‍ നായര്‍, ലൂക്ക് മാത്യു, ബിനേഷ് കുമാര്‍ പി.സി എന്നിവര്‍ പ്രതികരണം നടത്തി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ ട്രഷറര്‍ അഭിഷേക് എം നന്ദി പറഞ്ഞു.